മുല്ലപ്പെരിയാർ സമരസമിതി തിരുവോണനാളിൽ ഉപവസിക്കും

Sep 12, 2024 - 10:48
 0
മുല്ലപ്പെരിയാർ സമരസമിതി തിരുവോണനാളിൽ ഉപവസിക്കും
This is the title of the web page

മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീക്ഷണിക്ക് ശാശ്വത പരിഹാരം ഉണ്ടക്കാണം എന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമരസമിതി സെപ്‌തംബർ 15 ഞായാറാഴ്ച്ച (തിരുവോണനാളിൽ) രാവിലെ 10 മുതൽ ഉപ്പുതറ ടൗണിൽ ഉപവാസം നടത്തുകയാണ്. കേരളത്തിലെ അഞ്ചു ജില്ലകളിലെ നാൽപ്പതുലക്ഷത്തോളം മനുഷ്യരുടെ ജീവനും സ്വത്തിനും ഭീക്ഷണിയാണ് മുല്ലപ്പെരിയാർ ഡാം.

ഇതിനു പരിഹാരം കാണേണ്ടത് അധികാരികളുടെ ഔദാര്യമല്ല. കേരളത്തിലെ ജനങ്ങളുടെ മൗലികമായ അവകാശമാണ്. പരിഹാരം ഉണ്ടാകും വരെ സമരസമിതി ശക്തമായ പ്രക്ഷോഭം തുടരും. ഉപവാസത്തിന് അഭിവാദ്യം അർപ്പിച്ച് മത- സമുദായിക- സാമൂഹി ക-സംസ്കാരിക നേതാക്കൾ പങ്കെടുക്കും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സുപ്രീം കോടതിയിൽ നിന്നും കേരളത്തിന് അനുകൂലമായ വിധി നേടിത്തന്ന ഡോക്‌ടർ ജോ ജോസഫ്, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ വർക്കിംഗ് പ്രസിഡൻ്റ" മുഹമ്മദ് സക്കീർ മൗലവി, കെസി ബിസി പ്രോ ലൈഫ് സംസ്ഥാന സമിതി ആനിമേറ്ററും പ്രോലൈഫ് അപ്പസ്തോ ലേറ്റ് സീറോ മല ബാർ സഭയുടെ സെക്രട്ടറിയുമായ സാബു ജോസ്,കേരള വ്യാപാരവ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻറ് സണ്ണി പയംപ്പളളി, മലനാട് എസ് എൻ ഡി പി യൂണിയനെ പ്രതിനിധികരിച്ച' എം എ സുനിൽ , ഫാദർ സുരേഷ് ചപ്പാത്ത് കാത്തോലിക് സിറിക് ചർച്ച് , മുഹമ്മദ് റിയാസ് മൗലവി, ഇ ജെ ജോസ‌ഫ് ദർശന കട്ടപ്പന വിവിധ പൗര പ്രമുഖരും പങ്കെടുക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow