കാഞ്ചിയാർ ലബക്കട ജെ പി എം ബി.എഡ്. കോളേജിൽ ഓണാഘോഷം നടത്തി

Sep 12, 2024 - 10:42
 0
കാഞ്ചിയാർ ലബക്കട ജെ പി എം  ബി.എഡ്. കോളേജിൽ ഓണാഘോഷം നടത്തി
This is the title of the web page

രാവിലെ 9.45- ന് കോളേജിലെ ഒന്നാം വർഷ ബി. എഡ് വിദ്യാർത്ഥികൾ അവതരിപ്പിച്ച മെഗാ തിരുവാതിരയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. മാനേജർ ഫാ. ജോൺസൻ മുണ്ടിയത്ത് സി. എസ്. ടി., എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു ഉത്സവത്തിൻ്റെ പ്രതീതിയാണ് ഓണം എന്ന് എല്ലാവരെയും ഓർമപ്പെടുത്തി കൊണ്ട് ഓണ സന്ദേശം നൽകി. തുടർന്ന് ബി.എഡ്. കോളേജ് പ്രിൻസിപ്പൽ ഡോ. റോണി എസ്. റോബർട്ട്, ജെ. പി. എം ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ വി., ജെ. പി. എം ആർട്സ് ആൻഡ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. പ്രിൻസ് ചക്കാലയിൽ സി. എസ്. ടി.,

കോളേജ് ബർസാർ ഫാ. ചാൾസ് തോപ്പിൽ എന്നിവരും ഓണ സന്ദേശം നൽകി. ഓണക്കാലത്തിൻ്റെ മഹനീയത വിളിച്ചോതുന്ന വിവിധ ഓണപ്പാട്ടുകളും, മാവേലിയുടെ സാന്നിദ്ധ്യവും ഓണാഘോഷത്തെ കൂടുതൽ മനോഹരമാക്കി. പൊതുയോഗത്തിന് ശേഷം അധ്യാപകരും കുട്ടികളും ചേർന്ന് ഓണക്കളികളിൽ ഏർപ്പെട്ടത് ആകർഷണീയമായിരുന്നു. തുടർന്ന് ഉച്ച ഊണോടുകൂടി ഓണാഘോഷ പരിപാടികൾക്ക് വിരാമമായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow