തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ മുട്ടത്ത് വാഹനാപകടം; സ്വകാര്യ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചു. കാർ ഡ്രൈവറുടെ പരിക്ക് ഗുരുതരം

തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ മുട്ടം ശങ്കരപ്പിള്ളിക്ക് സമീപം ഏഴാം മൈലിൽ സ്വകാര്യ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചു. കട്ടപ്പന പാല റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹോളി ഫാമിലി ബസും തൊടുപുഴയിൽ നിന്ന് മൂലമറ്റത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ 11.15 ഓടെ ആയിരുന്നു അപകടം.അപകടത്തിൽ കാർ പൂർണമായി തകർന്നു. പരിക്കേറ്റവരെ തൊടുപുഴയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുട്ടം പോലീസ് സഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ അൽപ്പനേരം ഗതാഗതം തടസപ്പെട്ടു.