വാഹനാപകടം;കോഴിമല പള്ളിസിറ്റിയിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു
കോഴിമല പള്ളിസിറ്റിയിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു.കുന്നേൽ ജോസഫ് ദേവസ്യ (73) ആണ് മരിച്ചത്.പട്ടി കുറുകെ ചാടിയാതാണ് അപകടകാരണം. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം.ഇന്നലെ മണർകാട് പോയി മടങ്ങി വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. കോൺഗ്രസ് കാഞ്ചിയാർ കോഴിമല 156 നമ്പർ ബൂത്ത് പ്രസിഡന്റ് ആണ് ദേവസ്യ. മൃതദേഹം ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ.



