ഉപ്പുതറയിൽ പോഷക സമൃദ്ധി മിഷൻ്റെ ഭാഗമായി പച്ചക്കറി വികസന പദ്ധതിയ്ക്ക് തുടക്കമായി
ഉപ്പുതറ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, പോഷക സമൃദ്ധി മിഷൻ്റെ ഭാഗമായി പച്ചക്കറി വികസന പദ്ധതിയ്ക്ക് പി.എൽ.പി.എസ് ലോൺട്രിയിൽ തുടക്കമായി. കൃഷി ഓഫീസർ ധന്യ പദ്ധതിവിശദീകരണം നടത്തി.അസിസ്റ്റൻ്റ് കൃഷി ഓഫീസർ അനീഷ് , സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് സരിലാൽ, സീനിയർ അസിസ്റ്റൻ്റ് മിഷ മോഹൻ, സ്റ്റാഫ് സെക്രട്ടറി ജിനുമോൻ കെ.എം എന്നിവർ സംസാരിച്ചു.



