മക്കുവള്ളി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ വിത ഉത്സവം നടന്നു

Sep 6, 2024 - 10:22
Sep 6, 2024 - 10:23
 0
മക്കുവള്ളി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ വിത ഉത്സവം നടന്നു
This is the title of the web page

ഇടുക്കിയിലെ കുട്ടനാട് എന്ന അറിയപ്പെടുന്ന മക്കുവള്ളി ഗ്രാമത്തിലാണ് വിത ഉത്സവം നടന്നത്.മക്കുവള്ളി പാടശേഖര സമതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സ്മിത ദീപു അധ്യക്ഷത വഹിച്ച യോഗം ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.പഴയ കാല കൃഷി പാരമ്പര്യം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന മക്കുവള്ളി ഗ്രാമവാസികൾ നാടിന് തന്നെ മാതൃയാണ് എന്ന്, എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

 കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വക്കച്ചൻ വയലിൽ മുഖ്യപ്രഭാഷണം നടത്തി.വിത ഉത്സവത്തിന് ആശംസ അറിയിച്ച്  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജേശ്വരി രാജൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷാ മോഹനൻ,ഗ്രാമ പഞ്ചായത്ത് മെമ്പർ ഐസൺ ജിത്ത്, ജോബി ചാലിൽ ,പി. കെ. മേഹാൻ ദാസ്,കൃഷി ഓഫിസർ അബിൻ ഷാ ആഗസ്തി അഴകത്ത് എന്നിവർ സംസാരിച്ചു.പരിപാടികൾക്ക് പാടശേഖര സമതി പ്രസിഡൻ്റ് സേവ്യർ മുണ്ടയ്ക്കൽ,സെക്രട്ടറി അരുൺ ദേവസ്യാ എന്നിവർ നേതൃത്വം നൽകി.നിരവധി പ്രദേശവാസികളും പരിപാടിയിൽ പങ്ക് എടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow