കൃഷിഭവനുകളിൽ ഇൻ്റേൺഷിപ്പ്; വിഎച്ച്എസ്ഇ/ ഡിപ്ലോമ ഇൻ ഓർഗാനിക് ഫാമിങ്/ അഗ്രികൾച്ചർ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

ഇടുക്കി ബ്ലോക്കിൽ കാർഷിക വികസന ക്ഷേമ വകുപ്പിന് കീഴിലുള്ള വിവിധ കൃഷിഭവനുകളിൽ 180 ദിവസത്തെ ഇന്റേൺഷിപ്പിനായി 18 നും 41 നും ഇടയിൽ വിഎച്ച്എസ്ഇ/ ഡിപ്ലോമ ഇൻ ഓർഗാനിക് ഫാമിങ്/ അഗ്രികൾച്ചർ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ www.keralaagriculture.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായും, അനക്സർ I അപേക്ഷ ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലും സമർപ്പിക്കാം.
അപേക്ഷകർക്കായി സെപ്റ്റംബർ 23 ന് തടിയമ്പാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ഇന്റർവ്യൂ നടത്തും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 13. കൂടുതൽ വിവരങ്ങൾ www.keralaagriculture.gov.in പോർട്ടൽ സന്ദർശിക്കുക.ഫോൺ-04862-253288, 9383471172.