ചപ്പാത്ത് മരുതുംപേട്ട ശാന്തി പാലത്ത് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച പകൽവീട് കാടുകയറി നശിക്കുന്നതായി പരാതി
ചപ്പാത്ത് മരുതംപേട്ട ശാന്തി പാലത്ത് ജില്ല പഞ്ചായത്ത് നിർമിച്ച പകൽവീട് കാടുകയറി നശിക്കുന്നതായി പരാതി.രാത്രിയായാൽ ഇവിടം സാമൂഹ്യവിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും താവളമണ്. 2017 -18 സാമ്പത്തിക വർഷത്തിൽ അഡ്വ. സിറിയക് തോമസ് ഡിവിഷൻ മെമ്പറായിരുന്ന സമയത്താണ് 15 ലക്ഷം രൂപ മുടക്കി ശാന്തിപ്പാലത്ത് പകൽവീട് നിർമിച്ചത്.
എന്നാൽ നിർമാണം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും പൊതുജനങ്ങൾക്കായി തുറന്നു നൽകാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. കൂടാതെ കഴിഞ്ഞ പ്രളയകാലത്ത് പകൽ വീടിന് പുറകുവശത്ത് വലിയ രീതിയിൽ മണ്ണിടിയുകയും അടുക്കള ഭാഗം ഉൾപ്പെടെ തകരുകയും കെട്ടിടത്തിന് കേടുപാടുകൾസംഭവിക്കുകയും ചെയ്തിരുന്നു.കേടുപാടുകൾ സംഭവിച്ച ഭാഗം അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറാകുന്നില്ലായെന്നാണ് പ്രദേശവാസികളുടെ പരാതി.