ഉപ്പുതറ മാട്ടുതാവളം കോതപാറ റോഡിന് ഇനിയും ശാപമോക്ഷമില്ല. ജനപ്രതിനിധികൾ റോഡിനെ അവഗണിക്കുന്നതായി ആക്ഷേപം

Sep 2, 2024 - 12:15
 0
ഉപ്പുതറ മാട്ടുതാവളം കോതപാറ റോഡിന് ഇനിയും ശാപമോക്ഷമില്ല. ജനപ്രതിനിധികൾ റോഡിനെ  അവഗണിക്കുന്നതായി ആക്ഷേപം
This is the title of the web page

ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ 3, 4,7 വാർഡുകളെ ബന്ധിപ്പിച്ച് കടന്ന് പോകുന്ന റോഡാണ് തകർന്ന് കിടക്കുന്നത്. കുണ്ടും കുഴിയും രൂപപ്പെട്ട റോഡിലൂടെയുള്ള യാത്ര യാത്രക്കാരുടെ നടുവൊടിയ്ക്കും. നിരവധി തവണ റോഡിൻ്റെ ദുരവസ്ഥ വാർത്ത ആയിരുന്നു. എന്നാൽ കണ്ടിട്ടും കാണാത്ത ഭാവം നടിക്കുകയാണ് ബന്ധപ്പെട്ട അധികൃതർ. ഓരോ ദിവസം ചെല്ലും തോറും റോഡിലെ കുഴികൾക്ക് ആഴം കൂടി വരികയാണ്.

 റോഡിൽ ഇപ്പോൾ വെള്ളക്കെട്ടായതിനാൽ ആഴം അറിയാതെ വാഹനങ്ങൾ വീണ് അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്. മെറ്റൽ ള്ളകി കിടക്കുന്നതിനാൽ ഇരുചക്ര യാത്രികരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. റോഡിനോടുള ജനപ്രതിനിധികളുടെ അവഗണന വെടിഞ്ഞ് റോഡിൻ്റെ ദുരവസ്ഥ പരിഹരിക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിക്ക് രൂപം നൽകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow