കേരള ഫോറസ്‌റ്റ് പ്രൊട്ടക്റ്റീവ് സ്‌റ്റാഫ് അസോസിയേഷൻ ഇടുക്കി സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വനാന്തരങ്ങളിലൂടെ ജീവനക്കാർക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു

കേരളത്തിലെ വനപാലകരുടെ പ്രബല സംഘടനയായ കേരള ഫോറസ്‌റ്റ് പ്രൊട്ടക്റ്റീവ് സ്‌റ്റാഫ് അസ്സാസിയേഷൻ ഇടുക്കി സൗത്ത് ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിലാണ് ഇടുക്കി, പീരുമേട്, തേക്കടി എന്നീ മേഖലകളിലൂടെ മൂന്ന് ഘട്ടമായി' വനാന്തരങ്ങളിലൂടെ ജീവന ക്കാർക്കൊപ്പം കെ എഫ് പി എസ് എ ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി' എന്ന പരിപാടി സംഘടിപ്പിച്ചത്.
ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷൻ ഡോർമിറ്ററിയിൽ നടന്ന പരുപാടി ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു . സംഘടന ഹൈറേഞ്ച് മേഖലാ സെക്രട്ടറി എസ്. ഹരികുമാരൻ നായർ മുഖ്യ പ്രഭാഷണവും നടത്തി .ജില്ലയിലെ ജീവനക്കാർ നേരിടുന്ന വിഷയങ്ങൾ, ആധുനിക രീതിയിലുള്ള ഉപകരണങ്ങളുടെ അഭാവം,
മനുഷ്യ-വന്യജീവി സംഘർഷം, മുന്നറിയിപ്പുമില്ലാതെയും സർക്കാർ മാനദണ്ഡങ്ങൾ മറികടന്നുകൊണ്ടുമുള്ള സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ ഉണ്ടായി. പരിപാടിയിൽ സംഘടന ജില്ലാ പ്രസിഡന്റ് ജെ വിജയകുമാർ അധ്യക്ഷനായിരുന്നു, ജില്ലാ സെക്രട്ടറി പി എസ് നവാസ് , ഉദ്യോഗസ്ഥരായ വിപിൻദാസ് , ബി പ്രസാദ് കുമാർ, ഹരികുമാരൻ നായർ, എ അനിലാൽ തുടങ്ങിയവർ സംസാരിച്ചു.