അടിമാലിയിൽ നിന്ന് ഒരു മാസം മുമ്പ് കാണാതായ മധ്യവയസ്ക്കൻ മരിച്ച നിലയിൽ
അടിമാലിയിൽ നിന്ന് ഒരുമാസം മുന്‍പ് കാണാതായ ഇരുമ്പുപാലം ഒഴുവത്തടം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഴുവത്തടെത്തെ വനമേഖലയിലാണ് അഴുകിയ നിലയില്‍ ജഡം കണ്ടെത്തിയത്.ഒഴുവത്തടം ചരുവിള പുത്തന്‍പുരയ്ക്കല്‍ സി.സി. ബിജുവിനെയാാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അടിമാലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.



