ദി ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസ്സോസിയേഷൻ്റെ 50-ാം വാർഷിക പൊതുയോഗം കട്ടപ്പനയിൽ നടന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്ര്യദിനത്തിൻ്റെ ഭാഗമായി കട്ടപ്പന H.MT.A. ഓഫീസ് മന്ദിരത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷമാണ് പൊതുയോഗം ആരംഭിച്ചത്. കട്ടപ്പന വെളളയാംകുടി റോഡിൽ കല്ലറക്കൽ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ H.M.TA. പ്രസിഡണ്ട് പി. കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ യോഗം ഉദ്ഘാടനം ചെയ്തു.
ഇത്തവണ H.M.TA. സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഒഴിവാക്കി ക്യാൻസർ രോഗികളിൽ തികച്ചും അർഹരായവർക്കുള്ള 'ചികിത്സാ സഹായം ഇടുക്കി M. P. ഡീൻ കുര്യാക്കോസ് ചടങ്ങിൽ വിതരണം ചെയ്തു. H.M.TA അംഗങ്ങളുടെ കുട്ടികളിൽ ഈ അദ്ധ്യയന വർഷം +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്ഥാപക പ്രസിഡൻ്റ് കോരാ കുര്യൻ ചിറക്കൽപറമ്പിൽ മെമ്മോറിയൽ എൻഡോവ്‌മെൻ്റ് വിതരണവും, പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിൽ ശ്രദ്ധേയമായ വിജയം നേടിയ കുട്ടികളെ ആദരിക്കുകയും, ക്യാഷ് അവാർഡുകളും നൽകി.
വാർഷിക പൊതുയോഗത്തിൽ മേലേചിന്നാർ, കരിമ്പൻ, മുരിക്കാശ്ശേരി, വലിയതോവാള, പുറ്റടി തുടങ്ങിയ യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.സെക്രട്ടറി എം.കെ. ബാലചന്ദ്രൻ, വൈസ് പ്രസി. ബിജു മാധവൻ, ട്രഷറർ ലൂക്ക ജോസഫ്, ജോബി ജോസഫ്, എന്നിവർ സംസാരിച്ചു.