മറയൂരിൽ സിനിമ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Jun 25, 2023 - 22:58
 0
മറയൂരിൽ സിനിമ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
This is the title of the web page

സിനിമ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്ക്. മറയൂരിൽ 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറയൂരിലെ ഷൂട്ടിംഗ് ലാെക്കേഷനിൽ ഉച്ചയ്ക്കാണ് സംഭവം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ കാൽ കുഴയ്ക്കാണ് പരുക്കേറ്റത്. പൃഥ്വിരാജിനെ തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോർട്ട്.പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'.

അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയൻ നമ്പ്യാർ.ജി.ആർ. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow