തൊടുപുഴ നഗരസഭയിൽ മുസ്ലീം ലീഗ് പിന്തുണയോടെ എൽ.ഡി.എഫ് ഭരണം പിടിച്ചു
തൊടുപുഴ നഗരസഭയിൽ മുസ്ലീം ലീഗ് പിന്തുണയോടെ എൽ.ഡി.എഫ് ഭരണം പിടിച്ചു.സി.പി.എമ്മിൻ്റെ സബീന ബിഞ്ചു നഗരസഭാ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു.സബീന ബിഞ്ചുവിന് 14 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിലെ കെ. ദീപക്കിന് 10 വോട്ട് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.അഞ്ച് ലീഗ് കൗൺസിലർമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു.എൽ.ഡി.എഫ് കൗൺസിലർ മെർലി രാജുവിൻ്റെ വോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു.



