മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളും സ്ഥിതിഗതികളും വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇന്ന് ഇടുക്കി കളക്ട്രേറ്റിൽ യോഗം

Aug 12, 2024 - 03:26
 0
മുല്ലപ്പെരിയാർ  അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളും സ്ഥിതിഗതികളും വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇന്ന് ഇടുക്കി കളക്ട്രേറ്റിൽ 
യോഗം
This is the title of the web page

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളും സ്ഥിതിഗതികളും വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിൽ ഇന്ന് യോഗം ചേരും. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്യും.

ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരള എം.പിമാർ പാർലമെൻറിൽ ഉന്നയിച്ചിരുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യമുന്നയിച്ച് മുലപ്പെരിയാർ സമര സമിതി ഉൾപ്പെടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ മുല്ലപ്പെരിയാർ മേൽനോട്ട സമിതിയും ഉപസമിതിയും ഡാമിൻ്റെ സുരക്ഷാ പരിശോധനകളും നടത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടറേറ്റിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow