2024 ലെ മികച്ച സ്വച്ഛ് സാങ്കേതിക സ്ഥാപന പുരസ്‌കാരം കട്ടപ്പന ഗവ.ഐ.ടി.ഐയ്ക്ക്

Aug 11, 2024 - 12:30
 0
2024 ലെ മികച്ച സ്വച്ഛ് സാങ്കേതിക സ്ഥാപന പുരസ്‌കാരം കട്ടപ്പന ഗവ.ഐ.ടി.ഐയ്ക്ക്
This is the title of the web page

സ്വച്ഛ് സർവ്വേക്ഷൺ 2024 ന്റെ ഭാഗമായി നഗരത്തിലെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തി,മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച സാങ്കേതിക സ്ഥാപനതിനുള്ള പുരസ്‌കാരം കട്ടപ്പന ഗവ.ഐ.ടി.ഐക്ക് ലഭിച്ചു.ഐ.ടി.ഐ നാഷണൽ സർവീസ് സ്കീം 110 നമ്പർ യൂണിറ്റ് ശുചിത്വ മിഷനുമായി സഹകരിച്ച് പാതയോരങ്ങൾ മാലിന്യമുക്തമാക്കി അരാമങ്ങൾ നിർമിക്കുന്നതിൻ്റെ ഭാഗമായി നടപ്പിലാക്കിയ സ്‌നേഹാരാമം പദ്ധതി, ക്യാമ്പസിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, പ്ലാസ്റ്റിക് കളക്ഷന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവ അവാർഡ് ലഭിക്കുവാൻ കാരണമായി.

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് നഗരസഭാ ഹാളിൽ മുൻനഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാനിൽ നിന്ന് പ്രോഗ്രാം ഓഫീസർ സാദിക്ക് എ, അസിസ്റ്റൻ്റ് പ്രോഗ്രാം ഓഫീസർ ശ്രീജാ ദിവകരൻ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജോസഫ് പി എം, ഹാഷിം. ഇ , വോളൻ്റിയർ സെക്രട്ടറി ജോൺസൺ ജോയ്, റോബിൻ ജോൺ,ആദിത്യ വിജയകുമാർ, സനുമോൾ സന്തോഷ്, ആതിര കെ.സാബു എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.നഗരസഭാ ചെയർപേഴ്സൺ ബീന ടോമി പരിപാടി ഉദ്‌ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി അദ്ധ്യക്ഷതവഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ജിൻസ് സിറിയക്,നവകേരളം കർമ്മ പദ്ധതി ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ.അജയ് പി.കൃഷ്ണ വിഷയാവതരണം നടത്തി.വിവിധ മത - സാംസ്‌കാരിക സംഘടന പ്രതിനിധികൾ, കൗൺസിലർമാർ,യൂത്ത് ക്ലബ്‌ പ്രവർത്തകർ, സ്കൂൾ, കോളേജ് പ്രതിനിധികൾ, എൻ. എസ്സ്. എസ്സ് യൂണിറ്റ് പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow