വിദ്യാരംഗം കലാസാഹിത്യവേദി കട്ടപ്പന സബ്ജില്ലാ പ്രവർത്തന ഉദ്ഘാടനവും സാഹിത്യ സെമിനാറും കട്ടപ്പന സെന്റ് ജോർജ് സ്കൂളിൽ സംഘടിപ്പിച്ചു

Aug 7, 2024 - 16:06
 0
വിദ്യാരംഗം കലാസാഹിത്യവേദി കട്ടപ്പന സബ്ജില്ലാ പ്രവർത്തന ഉദ്ഘാടനവും സാഹിത്യ സെമിനാറും  കട്ടപ്പന സെന്റ് ജോർജ് സ്കൂളിൽ സംഘടിപ്പിച്ചു
This is the title of the web page

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാസാഹിത്യ വേദി.മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് സംഘടനയ്ക്കുള്ളത് . വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാതല പ്രവർത്തന ഉദ്ഘാടനവും സാഹിത്യ സെമിനാറും ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരിയും സാഹിത്യകാരിയുമായ പുഷ്പമ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിപാടിയിൽ സംസ്ഥാനതല വാങ് മയം ഭാഷാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട കിരൺ പ്രസാദിനെ അനുമോദിച്ചു.കട്ടപ്പന സെന്റ് ജോർജ് ഹൈസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജോയിൻ കോഡിനേറ്റർ മനോജ് കുമാർ സി കെ, സബ്ജില്ലാ കോഡിനേറ്റർ ടി കെ അജിതാ മോൾ , സെന്റ് ജോർജ് സ്കൂൾ പ്രിൻസിപ്പാൾ സി കെ മാണി, ദീപു ജോസഫ്,സാഹിത്യ സെമിനാർ മോഡറേറ്റർമാരായ സിബി കെ ജോർജ്, സ്മിത ആർ നായർ, വിദ്യാരംഗം ജോയിൻ കോഡിനേറ്റർ നൈസി മാത്യു, എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow