ഭിന്നശേഷിക്കാർക്ക് ഡ്രൈവിങ്ങ് ലൈസൻസിനായി സഞ്ജീവനം ക്യാമ്പ് നടന്നു.ഉടുംബൻചോല എംഎൽഎ എം.എം.മണി ഉത്ഘാടനം ചെയ്തു

Aug 7, 2024 - 12:10
 0
ഭിന്നശേഷിക്കാർക്ക് ഡ്രൈവിങ്ങ് ലൈസൻസിനായി സഞ്ജീവനം ക്യാമ്പ് നടന്നു.ഉടുംബൻചോല എംഎൽഎ
എം.എം.മണി ഉത്ഘാടനം ചെയ്തു
This is the title of the web page

ഭിന്നശേഷിക്കാർക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കാനായി ഇരട്ടയാർ ഗ്രീൻ ഡേയ്സ് ഡ്രൈവിങ് സ്‌കൂൾ അങ്കണത്തിലാണ് സഞ്ജീവനം2K24 എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിച്ചത്.ഉടുംബൻ ചോല എംഎൽഎ എം.എം.മണി ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസി. ജിഷ ഷാജി മുഖ്യപ്രഭാഷണം നടത്തി.ഉടുമ്പൻചോല സബ് റീജനൽ ട്രാൻസ്ഫോർട്ട് ഓഫിസ്, ഡി.എ.ഡബ്ല്യു.എഫ്. ജില്ലാ കമ്മിറ്റി, ചേറ്റുകുഴി ലയൺസ് ക്ലബ്, വലിയതോവാള ഗ്രീൻസിറ്റി റോട്ടറി ക്ലബ്, ഉടുമ്പൻചോല താലൂക്ക് ഡ്രൈവിങ് സ്‌കൂൾ സംഘടന എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ലേണേഴ്സിന്റെ കാലാവധി അവസാനിച്ചവർക്ക് അത് പുതുക്കിയെടുത്ത് ലൈസൻസ് നേടാനും പുതുതായി ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഉണ്ടായിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ സിവിൽ സർജൻ ഡോ.ശ്രീജിത്ത് നേതൃത്വം നൽകി. ഡോ.സിനിയുടെ നേതൃത്വത്തിൽ നേത്ര പരിശോധനയും നടന്നു.

ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, ജോയിൻ്റ് RTO സജ്ജീവ് കുമാർ, ഡോ.എസ്. ശ്രീജിത്ത് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശിവൻകുട്ടി,മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എസ് മുജീവ് എന്നിവർ സംസാരിച്ചു.

ഉടുമ്പൻചോല സബ്. ആർടി ഓഫീസ്, ഡിഎഡബ്ല്യുഎഫ് ജില്ലാ കമ്മിറ്റി, ചേറ്റുകുഴി ലയൺസ് ക്ലബ്, വലിയതോവാള ഗ്രീൻസിറ്റി റോട്ടറി ക്ലബ്, ഉടുമ്പൻചോല താലൂക്ക് ഡ്രൈവിങ് സ്‌കൂൾ സംഘടന എന്നിവരാണ് പരിപാടി നടത്തിയത്. ഇതിനോട് അനുബന്ധിച്ച് ഇരട്ടയാർ ഗ്രീൻ ഡേയ്സ് ഡ്രൈവിംഗ് സ്കൂളിൻ്റെ ഉദ്ഘാടനവും നടന്നു.

ലേണേഴ്സിന്റെ കാലാവധി അവസാനിച്ചവർക്ക് പുതുക്കി ലൈസൻസ് നേടാനും പുതുതായി ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവർക്കും സൗകര്യമുണ്ടാക്കിയിരുന്നു. ജോസ് മാത്യു, റോമി ദേവസ്യ, ബിനു വി.ബേബി, ജോജോ മരങ്ങാട്ട്, ജെയിംസ് മടിക്കാങ്കൽ, എസ്.കെ.ശിവൻകുട്ടി, കെ.ജി.ഉത്തമൻ, എൻ.സലിം, നിഖിൽ, എസ്.ഫ്രാൻസിസ്, പ്രദീപ് എ.എസ്.എന്നിവർ നേത്യത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow