കട്ടപ്പന നഗരസഭയുടെ പൊതു മാർക്കറ്റിലും മറ്റ് വിവിധ പൊതു ഇടങ്ങളിലേയും റോഡുകൾ യാത്രയോഗ്യമല്ലാതായിട്ട് നാളുകൾ പിന്നിടുന്നു; പരിഹാരം ആവിശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തുകയും നഗരസഭയിൽ നിവേദനം നൽകുകയും ചെയ്തു

Aug 7, 2024 - 09:10
 0
കട്ടപ്പന നഗരസഭയുടെ പൊതു മാർക്കറ്റിലും  മറ്റ് വിവിധ പൊതു ഇടങ്ങളിലേയും  റോഡുകൾ യാത്രയോഗ്യമല്ലാതായിട്ട് നാളുകൾ പിന്നിടുന്നു; പരിഹാരം ആവിശ്യപ്പെട്ട്
 വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തുകയും   നഗരസഭയിൽ നിവേദനം നൽകുകയും ചെയ്തു
This is the title of the web page

കട്ടപ്പന നഗരസഭയുടെ പച്ചക്കറി,മത്സ്യ മാർക്കറ്റുകൾ,പുതിയ ബസ് സ്റ്റാൻഡ് പഴയ ബസ്റ്റാൻഡ് തുടങ്ങിയ വിവിധ പൊതു ഇടങ്ങളിലെ പാതകളാണ് ശോചനീയവസ്ഥയിൽ കിടക്കുന്നത്. നാളുകളായി ഇത്തരത്തിൽ പാതകൾ ഗതാഗതയോഗ്യമല്ലാതായി കിടന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ പരിഹാരമാർഗ്ഗവും ഉണ്ടായിട്ടില്ല. നിരവധി പരാതികളും നിവേദനകളും അടക്കം നൽകിയിട്ടും പാതകളുടെ അപകടാവസ്ഥയും ശോച്യാവസ്ഥയും പരിഹരിക്കാൻ നഗരസഭയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി സമിതി രംഗത്ത് വന്നത്. 

വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ വ്യാപാരികളുടെ ഒപ്പുകൾ ശേഖരിക്കുകയും അടിയന്തര പരിഹാരം ഉണ്ടാകണമെന്നവശ്യപ്പെട്ട് നഗരസഭ അധ്യക്ഷ ബീന ടോമിക്ക് നിവേദനം നൽകുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പച്ചക്കറി മത്സ്യ മാർക്കറ്റുകളിലെ പാതകൾ ശോചനീയവസ്ഥയിലായതോടെ മാർക്കറ്റിലേക്ക് എത്തുന്ന പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. പാതയുടെ കോൺക്രീറ്റ് പാളികൾ ഇളകി കോൺക്രീറ്റ് കമ്പികൾ പുറത്തോട്ട് നിൽക്കുന്നതിനാൽ ഇതിൽ ആളുകൾ തട്ടിവീഴുന്നത് പതിവായിരിക്കുകയാണ്. കൂടാതെ വാഹനങ്ങളുടെ ടയറുകൾ പഞ്ചറാകുന്നതിനും കാരണമാകുന്നു. ഒപ്പം വിവിധ ഇടങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന ഗർത്തങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നത് വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

വാഹനങ്ങൾ കടന്നു പോകുമ്പോൾ മലിനജലം കച്ചവട സ്ഥാപനങ്ങളുടെ ഉള്ളിലേക്ക് തെറിക്കുന്നതും ഇതുമൂലം സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുവെന്നും വ്യാപാരികൾ പറയുന്നു.ബസ്റ്റാൻഡ് അടക്കമുള്ള പൊതു ഇടങ്ങളിലെ കവാടങ്ങളിൽ രൂപപ്പെട്ട ഗർത്തങ്ങളും അടിയന്തരമായി പരിഹരിക്കണമെന്നാണ് കേരള വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെടുന്നത്. അതേസമയം വിഷയം അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അധ്യക്ഷ ബീന റ്റോമി വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow