സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി സമരത്തിന്. നവംബര്‍ 3ന് രാവിലെ 11ന് കട്ടപ്പനയിലെ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തും.

Oct 31, 2026 - 19:45
 0
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി സമരത്തിന്. നവംബര്‍ 3ന് രാവിലെ 11ന് കട്ടപ്പനയിലെ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തും.
This is the title of the web page

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി സമരത്തിന്. നവംബര്‍ 3ന് രാവിലെ 11ന് കട്ടപ്പനയിലെ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തും. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നരിയമ്പാറ മേപ്പാറ മഴവന്നൂര്‍ കൃഷ്ണകുമാറിനെയാണ് ജീവനക്കാരായ ഏഴംഗ സംഘം കഴിഞ്ഞദിവസം മര്‍ദിച്ചതായി പരാതിയുള്ളത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. മുമ്പും സ്ഥാപനത്തിലെ ജീവനക്കാര്‍ സമാനമായ രീതിയില്‍ ആളുകളെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ക്ക് അമിത പലിശയ്ക്ക് വായ്പ നല്‍കുകയും തിരിച്ചടവ് മുടങ്ങിയാല്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന രീതി മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ അവസാനിപ്പിക്കണം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ജീവനക്കാരെ സ്ഥാപന നടത്തിപ്പുകാര്‍ പുറത്താക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി, സെക്രട്ടറി ബോണി വര്‍ഗീസ്, ഏരിയ പ്രസിഡന്റ് രാഹുല്‍ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow