ഉമ്മൻ ചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജൻമദിനാചരണവും മുൻ പ്രഥാന മന്ത്രി ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയവരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
പീരുമേട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജൻമദിനാചരണവും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും വിവിധ മേഖലകളിൽ സംഭാവന കൾ നൽകിയവരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചത്.
പീരുമേട് ഹിമറാ ണി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടികളുടെ ഉത്ഘാടന ചടങ്ങിൽ സൊസൈറ്റി പ്രോഗ്രാം കോ ഡി നേറ്റർ M ഷാഹുൽ ഹമീദ് അധ്യക്ഷനായിരുന്നു പീരുമേട് ഗ്രാമ പഞ്ചായത്ത് .വൈസ് പ്രസിഡന്റ് മനോജ് രാജൻ സ്വാഗതമാശംസിച്ചു.ഇടുക്കി ജില്ലാ പഞ്ചായത്തംഗം മിനി സാബു പരിപാടികളുടെ ഉത്ഘാടനം നിർവ്വഹിച്ചു.
സൊസൈറ്റി പ്രസിഡന്റ് ഡോക്ടർ ഗിന്നസ് മാട സാമി ആദരിക്കൽ ചടങ്ങിനോടനുബന്ധമായ പ്രമേയം അവതരിപ്പിച്ചു.തുടർന്ന് വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ മലയാള മനോരമ പീരുമേട് ലേഖകൻ വിജു P ചാക്കോ A G R H കേരളാ സമിതി പ്രസിഡന്റ് ഗിന്നസ് സുനിൽ ജോസഫ് . AGR H സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് ഡോക്ടർ ഗിന്നസ് മാട സാമി ഗണിത ശാസ്ത്ര ഗവേഷകൻ ഡോക്ടർ S കാർത്തിക് എന്നിവരെ പ്രശസ്തി പത്രവും ഫലകവും നൽകി ആദരിച്ചു.
പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് K രാജൻ സൊസൈറ്റി ഭാരവാഹികളായ ഷൺമുഖസുന്ദരം ജോർജ് തോമസ് C മെയിൻ സൺ മധു റാണി മുടി അന്തോണി സെൽ വരാജ് A വിനീഷ് ഗോപി രാജു കുടമാളൂർ സാലമ്മ വർഗീസ് മേരി ശെൽവി തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

