പോക്സോ കേസിൽ 24 വർഷത്തെ കഠിന തടവും അറുപതിനായിരം രൂപ പിഴയും.
കട്ടപ്പന : പ്രായപൂർത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ കട്ടപ്പന വില്ലേജ് കട്ടപ്പന കരയിൽ കല്ലുകുന്ന് ഭാഗത്ത് മാളിയേക്കൽ വീട്ടിൽ താമസം ജബ്ബാർ മകൻ 40 വയസ്സുള്ള നിയാസ് ജബ്ബാറിനെയാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് ബിൽകുൽ ജി. ആർ ശിക്ഷിച്ചത്. 2024 ൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. കട്ടപ്പനയിൽ നിന്നും നടന്നു വീട്ടിലേക്ക് പോവുകയായിരുന്ന അതിജീവിതനെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കാം എന്ന് പറഞ്ഞു പ്രതിയുടെ ഓട്ടോയിൽ കയറ്റി കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തി എന്നുള്ളതാണ് കേസ്.
BNS വകുപ്പ് പ്രകാരം നാലുവർഷത്തെ കഠിനതടവിനും 10000 രൂപ പിഴയ്ക്കും, പോക്സോയുടെ വിവിധ വകുപ്പുകൾ പ്രകാരം 20 വർഷത്തെ കഠിനതടവിനും 50,000 രൂപ പിഴയ്ക്കും ആണ് ശിക്ഷിച്ചത് പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷത്തെ കഠിനതടവും അനുഭവിക്കണം. കട്ടപ്പന മുൻ SHO ആയിരുന്ന ടി സി മുരുകൻ ആണ് ടി കേസിൽ അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കി കോടതി മുമ്പാകെ ഹാജരാക്കിയത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വക്കേറ്റ് സുസ്മിത ജോൺ ഹാജരായി.

