കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറുകൾ വിതരണം ചെയ്തു

Oct 31, 2026 - 19:42
 0
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറുകൾ വിതരണം ചെയ്തു
This is the title of the web page

കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 സ്പിൽ ഓവർ പദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായ ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകളുടെ വിതരണ ചടങ്ങ് നടന്നു.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2026 ഒക്ടോബർ 31 ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബാലസിംഗ് കെ. അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ഇടുക്കി എം.എൽ.എ ശ്രീ. റോയി കെ. പൗലോസ് ഉദ്ഘാടനവും സ്കൂട്ടർ വിതരണവും നിർവഹിച്ചു.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ജോബൻ പാനോസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ഷൈനി റോയി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഓമന സോദരൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ജോർജ് ജോസഫ്, വിവിധ ഡിവിഷൻ മെമ്പർമാരായ ശ്രീമതി. ആർ. അരുണ, ശ്രീ. ടോമി അഴകൻപറമ്പിൽ, ശ്രീമതി. ഷീന ജേക്കബ്, ശ്രീമതി. ജെയ്മോൾ രാജേഷ്, ശ്രീമതി. സ്റ്റെഫി സി. എസ്., ശ്രീ. ജോമോൻ തെക്കേൽ, ശ്രീമതി. ജെയ്സമ്മ സണ്ണി, ശ്രീ. അപ്പുക്കുട്ടൻ പുല്ലനാട്ട്, ശ്രീ. റോയി എവറസ്റ്റ്, ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ശ്രീ. സി. വി. അജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസർ ശ്രീമതി. ലേഖ ആർ. ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow