സ്നേഹ തണൽ കാഞ്ചിയാറിന്റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും യോഗ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ സബ് കളക്ടർ ഡോക്ടർ അരുൺ എസ് നായർ പരിപാടി ഉദ്ഘാടനം ചെയ്തു

Aug 6, 2024 - 08:55
 0
സ്നേഹ തണൽ കാഞ്ചിയാറിന്റെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും യോഗ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ സബ് കളക്ടർ ഡോക്ടർ അരുൺ എസ് നായർ  പരിപാടി ഉദ്ഘാടനം ചെയ്തു
This is the title of the web page

വിവിധ സാമൂഹ്യ ക്ഷേമ കാര്യങ്ങളിൽ വർഷങ്ങളായി കാഞ്ചിയാറിന്റെ മണ്ണിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനയാണ് സ്നേഹ തണൽ . ഇത്തരത്തിൽ കർക്കിടക മാസത്തോട് അനുബന്ധിച്ച് മേഖലയിലെ വയോധികരെയും യുവ ജനങ്ങളെയും ഉൾപ്പെടുത്തിയാണ് ആയുർവേദ മെഡിക്കൽ ക്യാമ്പും യോഗ ക്ലാസും സംഘടിപ്പിച്ചത്. കാഞ്ചിയാർ വനിതാ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ സബ് കളക്ടർ അരുൺ എസ് നായർ ഉദ്ഘാടനം ചെയ്തു.

ഓരോ ജനങ്ങളുടെയും ആരോഗ്യം ഏറ്റവും മികച്ച ആരോഗ്യ സംവിധാനത്തിലൂടെ നിലനിർത്തുക, മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് . മെഡിക്കൽ ക്യാമ്പിനോടൊപ്പം സംഘടിപ്പിച്ച യോഗ പരിശീലനത്തിനും ഡോക്ടർ ആദർശ് ജി എസ് നേതൃത്വം നൽകി .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംഘടനാ പ്രസിഡന്റ് അഡ്വ പി സി തോമസ് , സെക്രട്ടറി സന്ധ്യാ ജയൻ ,എച് സി എൻ മാനേജിങ് ഡയറക്ടർ ജോർജി മാത്യു, മറ്റ് സംഘടനാ ഭാരവാഹികളായ രാജു നിവർത്തിൽ, ചാക്കോച്ചൻ തെരുവിക്കൽ, ജോണി വടക്കൻ പറമ്പിൽ, സുലോചന തങ്കപ്പൻ, സരസമ്മ, ഗൗരിയമ്മ തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow