ഇടുക്കി ഐ.സി.ഡി. എസ് പ്രോജക്ടിൻ്റെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരാചരണവും, ആരോഗ്യ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു

Aug 6, 2024 - 08:43
 0
ഇടുക്കി ഐ.സി.ഡി. എസ് പ്രോജക്ടിൻ്റെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരാചരണവും, ആരോഗ്യ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
This is the title of the web page

ഇടുക്കി ഐസിഡിഎസ് പ്രോജക്റ്റിന്റെ ഭാഗമായി ലോക മുലയൂട്ടൽ വാരാചരണവും അമ്മമാർക്കും അങ്കണവാടി ജീവനക്കാർക്കു മുള്ള ബോധവൽക്കരണ സെമിനാറുമാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നത്. വാഴത്തോപ്പ് വാത്തിക്കുടി കഞ്ഞിക്കുഴി മരിയാപുരം കാമാക്ഷി അറക്കുളം എന്നീ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിബിച്ചൻ ജോസഫ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി തോമസ് അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് അംഗം ആലീസ് ജോസ്, ഐസിഡിഎസ് പ്രോജക്ട് ഓഫീസർ ഷിജിമോൾ കെ.എസ്. എൽ.എച്ച്.ഐ. ശ്രീകല കെ. ജെ.പി.എച്ച്.എൻ. ഷെരീഫ , ഐ.സി.ഡി.എസ്.സൂപ്പർ വൈസർ നിഷ , അംഗനവാടി ജീവനക്കാർ എന്നിവരും പങ്കെടുത്ത് സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow