കട്ടപ്പന നഗരസഭ പരിധിയിൽ പെർമ്മിറ്റ് ഇല്ലാതെ ഓടുന്ന ഓട്ടോ റിക്ഷകൾക്കെതിരെ ശക്തമായ നടപടിയുമായി നഗരസഭയും പോലീസും

Aug 6, 2024 - 09:56
Aug 6, 2024 - 09:57
 0
കട്ടപ്പന നഗരസഭ പരിധിയിൽ പെർമ്മിറ്റ് ഇല്ലാതെ ഓടുന്ന ഓട്ടോ റിക്ഷകൾക്കെതിരെ ശക്തമായ നടപടിയുമായി നഗരസഭയും പോലീസും
This is the title of the web page

കട്ടപ്പന നഗരസഭ പരിധിയിൽ 33 ഓട്ടോറിക്ഷ സ്റ്റാന്റുകളാണ് നിയമപരമായി ഉള്ളത്.450 ളം ഓട്ടോ റിക്ഷാകൾ പെർമിറ്റ് എടുത്താണ് നിലവിൽ സർവ്വീസ് നടത്തുന്നത്.100 അപേക്ഷകളാണ് ഇനി പരിഗണനക്കായി ഉള്ളത്.പേപ്പറുകൾ കൃത്യമല്ലാത്തതിനാലാണ് ഇവക്ക് പെർമ്മിറ്റ് നൽകാൻ കഴിയാത്തത്.

ഇത്തരത്തിലുള്ള വാഹന ഉടമകളെ നഗരസഭയിൽ നിന്ന് വിവരം അറിയിക്കുകയും പോലീസ് ക്ലിയറൻസ് ഉൾപ്പെടെ നേടി പെർമ്മിറ്റ് വാങ്ങാൻ അറിയിച്ചിട്ടുമുണ്ട്.നഗരസഭയിൽ ട്രേഡ് യൂണിയൻ നേതാക്കൾ, പോലീസ് എന്നിവരുമായി ചർച്ച നടത്തിയതിന്റ അടിസ്ഥാനത്തിൽ സെപ്റ്റംബർ 2 ന് ടൗൺ ഹാളിൽ ട്രാഫിക്ക് ബോധവത്ക്കരണ സെമിനാർ സംഘടിപ്പിപ്പിക്കുവാൻ തീരുമാനിച്ചു.അന്നേ ദിവസം കട്ടപ്പനയിൽ പെർമ്മിറ്റുള്ള എല്ലാ ഓട്ടോ റിക്ഷകളെയും ഉൾപ്പെടുത്ത റാലി നടത്താനും തീരുമാനിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സെപ്റ്റംബർ 2 മുതൽ പെർമ്മിറ്റില്ലാതെ സർവീസ് നടത്തുന്ന ഓട്ടോ റിക്ഷകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകാക്കാനാണ് നഗരസഭയുടെയും പോലീസിന്റെയും തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow