അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മേരികുളം വരവുകാല -മാരിയിൽപ്പടി നടപ്പാത അയ്യപ്പൻകോവിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധ നടത്തി
അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ മാരിയിൽപ്പടി -വരവ് കാലാപ്പടി നടപ്പാത തകർത്ത് കിടക്കുന്നതും അപകടകരമായി കൂരാംപാറ തോട്ടിലൂടെ ഒറ്റത്തടിയിലൂടെ യാത്ര ചെയ്യുന്നതും മാധ്യമങ്ങൾ ആണ് അധികൃതരുടെ മുന്നിലെത്തിച്ചത്. ഇതേ തുടർന്നാണ് പഞ്ചായത്ത് പ്രസിഡൻ്റും സെക്രട്ടറിയും ജീവനക്കാരും നടപ്പാതയും പാലവും സന്ദർശിച്ചത്. വാർത്ത സത്യമാണെന്ന് സംഘത്തിന് മനസിലാക്കാനും കഴിഞ്ഞു. ഇതേ തുടർന്ന് നടപ്പാത തൊഴിലുറപ്പിൽ പെടുത്തി നടകൾ നിർമ്മിച്ച് യാത്രാ യോഗ്യമാക്കും. പഞ്ചായത്തിൻ്റെ ആസ്തി രജിസ്റ്ററിൽ നടപ്പാതയില്ലെങ്കിൽ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കും. ഈ മഴക്കാലത്തോടെ അക്കരയിക്കരെ കടക്കാൻ തടിയിൽ നടപ്പാലം നിർമ്മിക്കാനും സ്വകാര്യ വ്യക്തി അടച്ച് വെച്ച ഓട തുറന്ന് നൽകാനും സംഘം തീരുമാനിച്ചു. കോൺക്രീറ്റ് നടപ്പാലം നിർമ്മിക്കാൻ എം എൽ എ യെയും സമീപിക്കുമെന്നും പ്രസിഡന്റ് ജയ്മോൾ ജോൺസ് പറഞ്ഞു.
നടപ്പാത ഉപയോഗിക്കുന്ന നാല് കുടുംബങ്ങളെ കൂടാതെ ചെന്നിനായിക്കൻകുടിയിലെ നൂറ് കണക്കിന് ആളുകൾ നടന്ന് പോകുന്ന പാതയും പാലവുമാണ് അപകടാവസ്ഥയിലുള്ളത്. പഞ്ചായത്ത് പ്രസിഡൻ്റ് ജയ്മോൾ ജോൺസൺ, സെക്രട്ടറി രമേശ് കുമാർ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.പ്രസിഡൻ്റും ഉദ്യോഗസ്ഥരും എത്തിയിട്ടും വാർഡിനെ പ്രതിനിധീകരിക്കുന്ന പഞ്ചായത്തംഗം എത്തിയില്ല.