വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം ; ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ് എം.പി
വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.ചിന്തിക്കാൻ കഴിയാവുന്നതിലും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്.മൃതദേഹങ്ങൾ പുഴയിൽ ഒഴുകിനടക്കുന്ന ഭയാനകമായ കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
വയനാടിന് സമാനമായ രീതിയിൽ നിരന്തരം ദുരന്തം പേമാരിപോലെ പെയ്തിറങ്ങുന്ന മറ്റൊരുനാടാണ് ഇടുക്കിയും.ഭീതിജനകമായ സാഹചര്യമാണ് നിലനിൽക്കുന്നത്.ഈ സാഹചര്യത്തിൽ വിഷയം സഭ നിറുത്തി വച്ചു ചർച്ച ചെയ്യണമെന്നും,കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ.അമിത് ഷായുടെ നേത്രത്വത്തിൽ മന്ത്രിതല സംഘം വായനാട് സന്ദർശിച്ച് സ്തിഥിതിഗതികൾ വിലയിരുത്തണമെന്നും ,
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നും, ആവശ്യപ്പെട്ടുകൊണ്ടാണ് ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അടിയന്തിര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിനെത്തുടർന്ന് ശൂന്യ വേളയിൽ ഈ വിഷയം വീണ്ടും ഉന്നയിച്ചു.