അഞ്ചുരുളിയിൽ വിവിധ മേഖലകളിൽ നിലകൊള്ളുന്ന ഭീമൻ മരങ്ങൾ ഭീഷണി ഉയർത്തുന്നു

Jul 30, 2024 - 08:51
 0
അഞ്ചുരുളിയിൽ വിവിധ മേഖലകളിൽ നിലകൊള്ളുന്ന ഭീമൻ മരങ്ങൾ  ഭീഷണി ഉയർത്തുന്നു
This is the title of the web page

മണ്ണിടിച്ചിൽ ഉണ്ടാക്കുന്നതിനൊപ്പം മേഖലയിലെ ഭീമൻ മരങ്ങളാണ് ഭീഷണി ഉയർത്തുന്നത്. റോഡിലേക്ക് ചെരിഞ് നിരവധിയായ ഭീമൻ മരങ്ങൾ നിലകൊള്ളുന്നുണ്ട്. ഇവയുടെ ശിഖരങ്ങൾ ഒടിഞ്ഞുവീണാൽ വലിയ അപകടമാണ് ഉണ്ടാകുന്നത്. അതോടൊപ്പം വീടുകളുടെ സമീപവും പാതയോരങ്ങളിലും മൺതിട്ടകളിലുമായി ഭീമൻ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്.ഇവ കടപുഴകി വീടാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്.

 ഇവിടുത്തെ മരങ്ങൾ മുറിച്ചു മാറ്റണമെങ്കിൽ വനംവകുപ്പിന്റെ അനുമതി വേണം. അനുമതി ലഭ്യമായെങ്കിൽ തന്നെ അതിനുള്ള തുക ജനങ്ങൾ തന്നെ കണ്ടെത്തേണ്ടതുണ്ട്. സാധാരണക്കാരായ ജനങ്ങൾക്ക് വലിയ തുക മുടുക്കി മരങ്ങൾ മുറിച്ചുമാറ്റാൻ സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വനംവകുപ്പ് നേരിട്ട് മരങ്ങൾ മുറിച്ചു നീക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. എല്ലാവർഷവും മഴക്കാലമാകുന്നതോടെ മേഖലയിൽ നിരവധി മരങ്ങളാണ് റോഡിലേക്കും മറ്റുമായി കടപുഴകി വീഴുന്നത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

  പലപ്പോഴും ഗതാഗത സ്തംഭനത്തിനും വ്യാപക കൃഷി നാശത്തിനും ഇത് ഇടയാക്കുന്നുമുണ്ട്. മഴയും കാറ്റും ശക്തമാവുന്ന മുറക്ക് വീണ്ടും മരങ്ങൾ കടപുഴകി വീടാനുള്ള സാഹചര്യം പലയിടങ്ങളിലും നിലനിൽക്കുന്നു. മരങ്ങളുടെ ചുവട്ടിലെ മണ്ണ് ഒലിച്ചു പോയതോടെ ഏതുനിമിഷവും നിലംപൊത്തനുള്ള സാഹചര്യത്തിൽ നിരവധി മരങ്ങളാണ് അഞ്ചുരുളി കക്കാട്ടുകട റോഡിൽ നിലകൊള്ളുന്നത് . ഭീഷണി ഉയർത്തുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു നീക്കാനുള്ള നടപടികൾ ഉണ്ടാവണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow