ജില്ലാ കളക്ടർ അടക്കമുള്ളവരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തതായി മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി ജില്ലയിൽ മഴ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ അടക്കം ഉള്ളവരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജില്ലയിൽ പലയിടത്തും മണ്ണിടിച്ചിലും മരം കടപുഴകി വീഴുന്നതും അടക്കം സംഭവിക്കുന്ന പശ്ചാത്തലത്തിൽ ആണ് യോഗം വിളിച്ചു ചേർത്തത്.
ജില്ലാ ദുരന്ത നിവാരണ സമിതി അദ്ധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടർക്ക് പുറമേ ജില്ലാ പോലീസ് മേധാവി, ഫയർ ഫോഴ്സ്, കെ എസ് ഇബി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പ് ഡിഡി എന്നിവർ യോഗത്തിൽ പങ്കെടുക്കും.