ഏലപ്പാറ കോഴിക്കാനത്ത് പുലിയിറങ്ങി; പശുവിനെ കൊന്നു
ഏലപ്പാറ കോഴിക്കാനത്ത് പുലിയിറങ്ങി.കോഴിക്കാനത്തിന് സമീപം ഏലപ്പാറ ഹെലിബറിയ റോഡരുകിൽ തേയിലത്തോട്ടത്തിൽ മേയാൻ വിട്ട പശുവിനെ പുലി ആക്രമിച്ചു കൊന്നു.കഴിഞ്ഞദിവസം ഏലപ്പാറ ഹെലിബറിയ പുതുവലിൽ പുലി ആടുകളെ ആക്രമിച്ചിരുന്നു. പുതുവൽ സ്വദേശി ഫിലിപ്പോസിൻ്റെ വീട്ടിലെ സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിയുകയും ചെയ്തു. ഇതേ തുടർന്ന് വനപാലകർ സ്ഥലത്ത് എത്തുകയും ആടുകളെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

