അടിമാലി കാഞ്ഞിരവേലിയില്‍ കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തി

Jul 29, 2024 - 11:14
 0
അടിമാലി കാഞ്ഞിരവേലിയില്‍ കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തി
This is the title of the web page

അടിമാലി കാഞ്ഞിരവേലിയില്‍ കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തി.പ്രദേശത്ത് കൃഷിയിടത്തിലാണ് കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്.കാട്ടാനശല്യം രൂക്ഷമായ പ്രദേശമാണ് കാഞ്ഞിരവേലി.ആനയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ തുടര്‍ നടപടി സ്വീകരിച്ചു.കാഞ്ഞിരവേലിയില്‍ ജനവാസ മേഖലയിലാണ് കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

പ്രദേശവാസിയായ മാടകയില്‍ ഷാജന്റെ കൃഷിയിടത്തിലാണ് കാട്ടാനയുടെ ജഡം കിടന്നിരുന്നത്.ആനയുടെ ജഡം കണ്ടെത്തിയതോടെ വിവരം പ്രദേശവാസികള്‍ വനം വകുപ്പിനെ അറിയിച്ചു.തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.ആന ചെരിയാനുണ്ടായ സാഹചര്യം സംബന്ധിച്ച് വനംവകുപ്പ് വ്യക്തത വരുത്തും.കാഞ്ഞിരവേലിയിലെ ജനവാസ മേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം പതിവാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow