കുരുവിളാസിറ്റി ലയൺസ് ക്ലബ്ബിന്റെ മൂന്നാമത് വാർഷിക ആഘോഷവും ജീവകാരുണ്യ പദ്ധതികളുടെ ഉത്ടഘാനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു

Jul 29, 2024 - 11:38
Jul 29, 2024 - 11:54
 0
കുരുവിളാസിറ്റി  ലയൺസ് ക്ലബ്ബിന്റെ മൂന്നാമത്  വാർഷിക ആഘോഷവും ജീവകാരുണ്യ പദ്ധതികളുടെ ഉത്ടഘാനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു
This is the title of the web page

പ്രവർത്തനം ആരംഭിച്ചു രണ്ട് വർഷം പിന്നിടുമ്പോൾ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങളാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നത് .നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയുകയും സ്കൂളുകളിൽ മത്സരങ്ങളും ആഘോഷങ്ങളും സംഘടിപ്പിച്ചു.കാട് മൂടിയ സംസ്ഥാന പാതയോരങ്ങൾ ശുചികരിച്ചു,നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുവാനുള്ള സഹായങ്ങൾ നൽകി.,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി,ചികിത്സാ സഹായങ്ങൾ നൽകി,രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കുട്ടികൾക്കായി കളിസ്ഥലം നിർമ്മിച്ചു നൽകി,തുടങ്ങി പ്രവർത്തനം ആരംഭിച്ചു രണ്ട് വർഷം പിന്നിടുമ്പോൾ നിരവധി സേവന പ്രവർത്തങ്ങളാണ് കുരുവിളാസിറ്റി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്. വരും വർഷകാലത്തേക്കുള്ള സേവന പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മൂന്നാം വാർഷിക ആഘോഷവും ജീവകാരുണ്യ പദ്ധതികളുടെ ഉത്ഘടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാജകുമാരി പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക് ഗവണർ കെ ബി ഷൈൻകുമാർ വാർഷിക ആഘോഷം ഉൽഘാടനം ചെയ്‌തു.പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ പ്രിൻസ് മാത്യു, പ്രസിഡന്റും ഷാജി സി ജോസഫ്, സെക്രട്ടറിയും,എബിൻസ് ജോൺ ട്രഷററുമായിട്ടുള്ള പതിനാല് അംഗ ഭരണ സമിതി ചുമതയേറ്റു.

രാജകുമാരിയിലെയും സമീപ പഞ്ചായത്തുകളിലെയും ആദിവാസി കുടുംബങ്ങൾക്ക് കമ്പിളി വസ്ത്രങ്ങളും കുടകളും നൽകി.കുടിവെള്ള പദ്ധതിക്കായി സേനാപതി ഗ്രാമപഞ്ചായത്തിന് രണ്ട് സെന്റ് സ്ഥലം വിട്ടു നൽകികൊണ്ടും , 2024 -25 വർഷത്തെ ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കം കുറിച്ചു.വരും വർഷങ്ങളിൽ നിർദ്ധനരായവർക്ക് വീടുകൾ നിർമിച്ചു നൽകുവാനുള്ള പദ്ധതിക്കും തുടക്കം കുറിച്ചു. പദ്ധതികളുടെ ഉത്‌ഘാടനം ജി എൽ റ്റി കോഡിനേറ്റർ ഷൈനു സുകേഷ് നിർവ്വഹിച്ചു.

മികച്ച ലയൺസ് ക്ലബ് പ്രവർത്തകരെയും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, ലയൺസ് ക്ലബ് സോണൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോർജ് കുട്ടി, മാധ്യമ രംഗത്തെ സേവനങ്ങൾ പരിഗണിച്ച് മിഡിയനെറ്റ് റിപ്പോർട്ടർ ജോജി ജോൺ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

ചിഫ് പ്രോജക്റ്റ് കോഡിനേറ്റർ ശ്രീജിത്ത് ഉണ്ണിത്താന്റെ നേതൃത്വത്തിൽ പുതുതായി എത്തിയ അംഗങ്ങളുടെ സത്യപ്രതിഞ്ജയും നടന്നു ക്ലബ് പ്രസിഡന്റ് ഏബിൾ മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന വാർഷിക ആഘോഷത്തിൽ റീജിയണൽ ചെയർമാൻ സന്തോഷ്കുമാർ,ജോർജ് അരീപ്ലാക്കൽ,ബിജു വർഗീസ്, ലിജു വർഗീസ് ,തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow