അസോസിയേഷൻ ഓഫ്‌ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള കട്ടപ്പന യൂണിറ്റ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

Jul 29, 2024 - 06:19
Jul 29, 2024 - 06:38
 0
അസോസിയേഷൻ ഓഫ്‌ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള കട്ടപ്പന യൂണിറ്റ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
This is the title of the web page

35 വർഷത്തിലേറെയായി ഹൈറേഞ്ചിൻ്റെ മണ്ണിൽ വർക്ക്ഷോപ്പ് മേഖലയിൽ പണിയെടുക്കുന്നവരുടെ ഉന്നമനത്തിനായി നിലകൊളളുന്ന സാഘടനയാണ് എ എ ഡബ്യു കെ കട്ടപ്പന യൂണിറ്റ്. അംഗങ്ങളുടെ പ്രശ്ന‌ങ്ങളിലും പ്രതിസന്ധികളിലും അപകടഘട്ടങ്ങളിലും താങ്ങും തണലുമായി യൂണിറ്റ് പ്രവർത്തിച്ച് വരികയാണ്. സംഘടനയുടെ മുപ്പത്തിയാറാമത് വാർഷിക പൊതുയോഗമാണ് കട്ടപ്പനയിൽ സംഘടിപ്പിച്ചത്.

 പരിപാടിയോടനുബന്ധിച്ച് കട്ടപ്പനയിൽ റോഡ് ഷോ സംഘടിപ്പിച്ചു.യോഗം എ എ ഡബ്യു കെ സംസ്ഥാന സെക്രട്ടറി നസീർ കള്ളിക്കാട്ട് ഉത്ഘാടനം ചെയ്തു. കട്ടപ്പന യൂണിറ്റിന് മുൻകാലങ്ങളിൽ സ്തുത്യർഹ സേവനം നൽകിയവരെ   ആദരിച്ചു. യോഗത്തിൽ സംഘടന വിശകലനം, വർഷോപ്പ് മേഖല നേരിടുന്ന പ്രതിസന്ധികളുടെ അവലോകനം എന്നിവ നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യോഗത്തിൽ സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് മീരണ്ണൻ, ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാഗതൻ, സെക്രട്ടറി നിസാർ എം കസിം, വൈസ് പ്രസിഡന്റ് എ ജെ ജോസ്, ട്രെഷറർ സുമേഷ് എസ് പിള്ള, ജോയിന്റ് സെക്രട്ടറി സന്തോഷ്‌ കുമാർ, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് ഷാജി തോമസ്, സെക്രട്ടറി സോജൻ അഗസ്റ്റിൻ,ട്രഷറർ അരുൺ എം മോഹനൻ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സുജിത്ത് വിശ്വനാഥൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് സിജോ എവെർസ്റ്റ് എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow