കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രയും ആശങ്ക നിറഞ്ഞതായി.ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

Jun 28, 2024 - 06:11
 0
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രയും ആശങ്ക നിറഞ്ഞതായി.ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്
This is the title of the web page

മണ്ണിടിച്ചില്‍ സാധ്യതയേറെയുള്ള പ്രദേശങ്ങളിലൊന്നാണ് മൂന്നാര്‍ ഗ്യാപ്പ് റോഡ്.ദേശിയപാത നവീകരണത്തിന് ശേഷമാണ് മഴക്കാലങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊണ്ടത്.മുന്‍ കാലങ്ങളിലൊക്കെയും മഴ കനത്ത സാഹചര്യങ്ങളില്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു.ഈ മഴക്കാലം ആരംഭിച്ച ശേഷവും ഗ്യാപ്പ് റോഡില്‍ നേരിയ തോതില്‍ മണ്ണിടിഞ്ഞിരുന്നു.മൂന്നാര്‍ മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2017ല്‍ ദേശിയപാത നിര്‍മ്മാണം ആരംഭിച്ച ശേഷം ഇതുവരെ ചെറുതും വലുതുമായ 6 മലയിടിച്ചിലുകളാണ് ഗ്യാപ്പ് റോഡില്‍ സംഭവിച്ചിട്ടുള്ളത്.2023 ജൂലൈ 7നാണ് അവസാനം ഗ്യാപ്പ് റോഡില്‍ വലിയ മലയിടിച്ചില്‍ ഉണ്ടായത്.30 മീറ്റര്‍ ഭാഗത്താണ് അന്ന് മലയിടിഞ്ഞത്.2019ല്‍ നിര്‍മ്മാണ പ്രവര്‍നങ്ങള്‍ക്കിടയില്‍ ഉണ്ടായ മലയിടിച്ചിലില്‍ 2 തൊഴിലാളികളും 1 മണ്ണുമാന്തിയന്ത്രവും മണ്ണിനടിയില്‍പ്പെട്ടിരുന്നു.അതില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് അന്ന് കണ്ടെത്തിയത്.2019ലും 2020ലും വലിയ തോതില്‍ മണ്ണിടിഞ്ഞ് ഗ്യാപ്പ് റോഡിന് താഴ് ഭാഗത്ത് വലിയ കൃഷിനാശം സംഭവിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow