നീറ്റ് പരീക്ഷ അട്ടിമറി; കേന്ദ്ര സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി കട്ടപ്പനയിൽ നൈറ്റ് മാർച്ച്സംഘടിപ്പിച്ചു . പ്രവർത്തകർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ കോലം കത്തിച്ചു.
കട്ടപ്പന:നീറ്റ് പരീക്ഷ അട്ടിമറിച്ച് യുവജനങ്ങളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്ര സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി കട്ടപ്പനയിൽ നൈറ്റ് മാർച്ച്സംഘടിപ്പിച്ചു . യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഫ്രാൻസിസ് അറയ്ക്കപറമ്പിലിൻ്റെ നേതൃത്വത്തിൽ രാജീവ് ഭവനിൽ നിന്ന് ആരംഭിച്ച നൈറ്റ് മാര്‍ച്ച് മിനി സ്റ്റേഡിയത്തിൽ സമാപിച്ചു.
പ്രതിഷേധ സുചകമായ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻൻ്റെ കോലം കത്തിച്ചു.വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിൽ നിന്നും നിരന്തരം ഉണ്ടാകുന്നതെന്നും ഇത് വച്ചുപൊറുപ്പിക്കില്ലെന്നും വിദ്യാർത്ഥികളുടെ ഭാവി അട്ടിമറിക്കുന്ന കേന്ദ്രസർക്കാരിനെതിരെ നിരന്തര പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുകയാണ് ലക്ഷ്യമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ. മോബിൻ മാത്യു പറഞ്ഞു.
നെറ്റ് മാർച്ചിൽ കെ.എസ് യു സംസഥാന ജനറൽ സെക്രട്ടറ അഡ്വ.ജിതിൻ തോമസ് ഉപ്പുമാക്കൽ,ജില്ലാ വൈസ് പ്രസിഡൻ്റ് ശാരി ബിനു ശങ്കർ, ജില്ലാ ജനറൽ സെക്രട്ടറി അഫിൻ ആൽബർട്ട്, ടോണി തേക്കിലക്കാട്ട് ,മഹേഷ് മോഹനൻ, അസംബ്ലി പ്രസിഡൻ്റ് ആൽബിൻ മണ്ണഞ്ചേരിൽ, പ്രശാന്ത് രാജു,അബി കൂരാപ്പള്ളി, ഡിക്ലെർക്ക് സെബാസ്റ്റ്യൻ, അഭിലാഷ് വാലുമേൽ ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്മാരായ അലൻ സി മനോജ്,അബിൻസ് ജോയി, ഫെലിക്സ് ജി ഡാനിയേൽ ,ബിബിൻ ജോയി , അച്ചു സാബു, അനിഷ് ചാക്കോ, സലു മുള്ളൻചിറ , അമൽ ദേവി എന്നിവർ പങ്കെടുത്തു.



