പാർലമെന്‍ററി ഉപസമിതിയുടെ സിറ്റിംഗിൽ മുല്ലപ്പെരിയാർ വിഷയവും ചർച്ചയ്ക്ക്. നാളെ മൂന്നാറിൽ തുടങ്ങുന്ന ജലവിഭവ വിഷയങ്ങൾക്കുള്ള പാർലമെന്‍ററി സമിതിയുടെ അജണ്ടയിൽ മുല്ലപ്പെരിയാർ വിഷയവും ഉൾപ്പെടുത്തി.

Jun 28, 2026 - 18:06
 0
പാർലമെന്‍ററി ഉപസമിതിയുടെ സിറ്റിംഗിൽ മുല്ലപ്പെരിയാർ വിഷയവും ചർച്ചയ്ക്ക്. നാളെ മൂന്നാറിൽ തുടങ്ങുന്ന ജലവിഭവ വിഷയങ്ങൾക്കുള്ള പാർലമെന്‍ററി സമിതിയുടെ അജണ്ടയിൽ മുല്ലപ്പെരിയാർ വിഷയവും ഉൾപ്പെടുത്തി.
This is the title of the web page

പാർലമെന്‍ററി ഉപസമിതിയുടെ സിറ്റിംഗിൽ മുല്ലപ്പെരിയാർ വിഷയവും ചർച്ചയ്ക്ക്. നാളെ മൂന്നാറിൽ തുടങ്ങുന്ന ജലവിഭവ വിഷയങ്ങൾക്കുള്ള പാർലമെന്‍ററി സമിതിയുടെ അജണ്ടയിൽ മുല്ലപ്പെരിയാർ വിഷയവും ഉൾപ്പെടുത്തി. ജെബി മേത്തർ എംപിയുടെ ആവശ്യത്തെ തുടർന്നാണ് നടപടി.

മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിൻറെ പ്രതിനിധിയെ പുനസ്ഥാപിക്കണം എന്ന് യോഗത്തിൽ ആവശ്യപ്പെടും. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന ആവശ്യവും ചർച്ചയാവും. രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലുള്ള പാർലമെൻററി ഉപസമിതി വിളിച്ചുചേർത്ത യോഗത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി രൂപീകരിച്ച കേരളത്തിന്‍റെ പ്രതിനിധിയെ ഒഴിവാക്കിയ ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി മന്ത്രി മോൻസ് ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും അതിനായി പ്രതിനിധിയെ നിർദ്ദേശിക്കാൻ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എത്രയും വേഗം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി കേരളത്തിന്‍റെ പ്രതിനിധിയെ അതിവേഗം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow