ഇടുക്കി കഞ്ഞിക്കുഴിയിൽ കാട്ടാന വീട് തകർത്തു. ചുരുളി പതാൽ തെങ്ങും പിള്ളിൽ രാജേഷിൻ്റെ വീടാണ് കഴിഞ്ഞ രാത്രി തകർത്തത്.
ഇടുക്കി കഞ്ഞിക്കുഴിയിൽ കാട്ടാന വീട് തകർത്തു. ചുരുളി പതാൽ തെങ്ങും പിള്ളിൽ രാജേഷിൻ്റെ വീടാണ് കഴിഞ്ഞ രാത്രി തകർത്തത്. ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ആക്രമണം രൂക്ഷമാണന്ന് നാട്ടുകാർ പറഞ്ഞു.
ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളി പ്പതാലിൽ ദിവസങ്ങളായി കാട്ടാന അക്രമണം തുടരുകയാണ്. ചുരുളി പതാൽ തെങ്ങുംപള്ളിൽ രാജേഷിന്റെ വീട് കഴിഞ്ഞ ദിവസം കാട്ടാന തകർത്തു. രണ്ടാഴ്ച്ച മുൻപും രണ്ട് വീടുകൾ കാട്ടാന തകർത്തിരുന്നു. കാട്ടാന ആക്രമണം രൂക്ഷമായതോടെ ചുരുളി പ്പതാൽ ഇടത്തട്ടിൽ നിന്നും മൂന്ന് കുടുംബങ്ങളെ കഞ്ഞിക്കുഴി പഞ്ചായത്ത് ഇടപെട്ട് മാറ്റി താമസിപ്പിച്ചിരുന്നു.കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോയിമോൻ സണ്ണി, ഗ്രാമപഞ്ചായത്ത് മെമ്പർ ജാൻസി സ്റ്റീഫൻ എന്നിവർ സ്ഥലത്തെത്തി.



