ഏലപ്പാറക്ക് സമീപം സ്കൂൾ ബസ്സും കെഎസ്ആർടിസിയും തമ്മിൽ കൂട്ടിയിടിച്ചു
ഏലപ്പാറ -വാഗമൺ റോഡിൽ ബോണാമിയിൽ വച്ച് സ്കൂൾ ബസ്സും കെഎസ്ആർടിസിയും തമ്മിൽ കൂട്ടിയിടിച്ചു. വിദ്യാർത്ഥികൾക്കും കെഎസ്ആർടിസി യാത്രക്കാർക്കും പരിക്ക്. പരിക്കുകൾ ഗുരുതരമല്ല. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ബസാണ് അപകടത്തിൽ പെട്ടത്.

