എസ്.എൻ. ഡി.പി കട്ടപ്പന നോർത്ത് ശാഖയിൽ ബാലവേദി കുട്ടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു;യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്തു

Jun 16, 2024 - 10:11
 0
എസ്.എൻ. ഡി.പി  കട്ടപ്പന നോർത്ത് ശാഖയിൽ ബാലവേദി കുട്ടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു;യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ  പ്രവേശനോത്സവ ചടങ്ങ്  ഉദ്ഘാടനം ചെയ്തു
This is the title of the web page

എസ്.എൻ. ഡി.പി കട്ടപ്പന നോർത്ത് ശാഖയിൽ ബാലവേദി കുട്ടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സർവ്വ മനുഷ്യരെയും തുല്യമായി കണ്ടുകൊണ്ട് പ്രവർത്തിക്കുക, സഹായ മനോഭാവമുള്ളവരായി സമൂഹത്തിൽ ജീവിക്കുക തുടങ്ങിയ ഗുരു ദർശനങ്ങളെ നിത്യ ജീവിതത്തിൽ ഉൾക്കൊള്ളേണ്ടതാണ്. ഗുരുവിന്റെ പാഠങ്ങൾ ചെറുപ്രായത്തിലെ ഉൾക്കൊണ്ട് സമൂഹത്തിൽ പ്രവർത്തിക്കുവാൻ ബാലവേദികൾ വിദ്യാർത്ഥികൾക്ക് അറിവ് പകരുന്നു. എസ് എൻ ഡി പി 4564 ആം നമ്പർ കട്ടപ്പന നോർത്ത് ശാഖ ബാലവേദിയിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. പ്രവേശനോത്സവ ചടങ്ങ് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അധ്യാപകർക്ക് ദക്ഷിണ നൽകി അനുഗ്രഹം സ്വീകരിച്ചു.അധ്യാപകർ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. 80 ഓളം കുട്ടികൾ ബാലവേദിയിൽ പ്രവേശം നേടി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ശാഖാ പ്രസിഡന്റ് ജോഷി കുട്ടട, ശാഖ വൈസ് പ്രസിഡന്റ് കെ എസ് രാജീവ്, ശാഖാ സെക്രട്ടറി മനോജ് പതാലിൽ,വനിതാ സംഘം സെക്രട്ടറി സിന്ധു സുരേഷ്,യൂത്ത് മൂവ്മെന്റ് സെക്രട്ടറി വി ബി ജോബി,കുമാരിസംഘം സെക്രട്ടറി ആവണി പ്രമോദ്,സിഎസ് അജേഷ്,ശ്രീനിവാസൻ ഇടക്കൊത്ത് തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow