വണ്ടിപ്പെരിയാറിൽ നിയന്ത്രണം വിട്ട ടാറ്റാ സുമോ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം;ഡൈമുക്ക് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു

Jun 16, 2024 - 15:33
 0
വണ്ടിപ്പെരിയാറിൽ നിയന്ത്രണം വിട്ട ടാറ്റാ സുമോ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം;ഡൈമുക്ക് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു
This is the title of the web page

വണ്ടിപ്പെരിയാറിൽ നിയന്ത്രണം വിട്ട ടാറ്റാ സുമോ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം.ഡൈമുക്ക് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. ടാറ്റാ സുമോ വണ്ടിപ്പെരിയാർ കക്കിക്കവലയിൽ പ്രവർത്തിക്കുന്ന ബാറ്ററി കടയിൽ ഇടിച്ചു കയറിയാണ് നിന്നത്.നെല്ലിമലയിൽ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന ടാറ്റാ സുമോ വണ്ടിപ്പെരിയാറിൽ നിന്നും ഡൈ മുക്കിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അപകടത്തിൽ നിയന്ത്രണം വിട്ട ജീപ്പ് കക്കിക്കവലയിൽ പ്രവർത്തിച്ചുവന്നിരുന്ന ബാറ്ററി കടയിലേക്ക് ഇടിച്ചു കയറുകയും ആയിരുന്നു..ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഡൈമുക്ക് സ്വദേശികളായ സുരേഷ് (39)പ്രിയ (29), മനോജ് (33)എന്നിവർ പരിക്കേൽക്കുകയും ചെയ്തു. ഇവരോടൊപ്പം അഞ്ചു വയസ് പ്രായമുള്ള കുട്ടിയും ഉണ്ടായിരുന്നെങ്കിലും പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു.നാട്ടുകാരുടെ നേതൃത്വത്തിൽ പരുക്കേറ്റവരെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.വണ്ടിപ്പെരിയാർ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow