ലോക വയോജന ചൂഷണ ബോധ വൽക്കരണ ദിനത്തോട നുബന്ധിച്ച് ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിന്റെ സഹകരണത്തോടെ വയോജന സെമിനാറും ആദരിക്കൽ ചടങ്ങും നടന്നു
2018 മുതൽ കഞ്ഞിക്കുഴി പഞ്ചായത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘട ആണ്ഹെൽപ്പെജ് ഇന്ത്യ.ഹെൽപ്പെജ് ഇന്ത്യാ യുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ വയോജന ചൂഷണ ബോധവൽക്കരണ ദിനത്തോട് അനുബന്ധിച്ച് വയോജന സെമിനാറും ആദരിക്കൽ ചടങ്ങും നടന്നു.
മഴുവടി ഉമ്മൻ ചാണ്ടി കോളനി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ സുകുമാരൻ കുന്നുംപുറത്ത് അധ്യക്ഷതവഹിച്ചു.കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വക്കച്ചൻ വയലിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജേശ്വരി രാജൻ മുഖ്യപ്രഭാഷണവും, വയോദികരെ ആദരിക്കൽ ചടങ്ങും നടത്തി.പരിപാടിക്ക് ആശംസ അറിയിച്ച് നിഷാ തോമസ്, ചിന്തു പി.വി. ഷാജൻ എം.സി, എന്നിവർ സംസാരിച്ചു. തുടർന്ന് വയോജനങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.