കഞ്ചാവും എം ഡി എം എ യുമായി വാഗമണ്ണിൽ യുവാവ് പിടിയിൽ
വിൽപനയ്ക്കു എത്തിച്ച 1.250 കിലോഗ്രാം കഞ്ചാവും,13 ഗ്രാം എംഡിഎംഎയും ആയി യുവാവ് പിടിയിൽ. വാഗമൺ പാറക്കെട്ട് പുന്നമുടി കിഴക്കേ ചെരുവിൽ സുരേഷിനെ (27) ആണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസഫ് സ്വകാഡും, വാഗമൺ പൊലീസും ചേർന്ന് പിടികൂടിയത്. വിനോദ സഞ്ചാരികളെ ഉൾപ്പെടെ ലക്ഷ്യം വച്ച് ആണ് സുരേഷ് കഞ്ചാവ് സൂക്ഷിച്ചത് എന്നാണ് പൊലീസിൻ്റെ നിഗമനം.



