കട്ടപ്പനയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ; അറസ്റ്റിലായത് സുവർണഗിരി സ്വദേശി ബാബു
ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്നു. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്.കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ പോലീസിൽ ലഭിച്ചിട്ടുള്ളതാണ്.
ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബാബുവും കൊല്ലപ്പെട്ട സുബിനും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി ബാബുവിന്റെ മാതാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.ഇതിന് ശേഷം പ്രതി വീടിനുള്ളിൽ നിന്ന് കോടാലി എടുത്ത് സുബിനെ ദേഹമാസകലം വെട്ടുകയായിരുന്നു.
ഉടനെ നാട്ടുകാർ ചേർന്ന് സുബിനെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ലഹരിക്കടിമയായ ബാബു അക്രമത്തിന് ശേഷം വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെയും ബാബു ആക്രമിച്ചു. ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.
ഗർഭിണിയായ ഭാര്യ ലിബിയയെ കാണാനായാണ് സുബിൻ ഇവിടെയെത്തിയത്.വയറിംഗ് ഇലക്ട്രിക്കൽ ജോലി ചെയ്യുന്നയാളാണ് സുബിൻ.എസയാണ് ഏകമകൾ