കണ്ണംപടി ട്രൈബൽ ഹൈസ്കൂൾ ഒരു വർഷത്തേക്ക് ഏറ്റെടുത്ത് കെ.എസ്.സി(എം) സംസ്ഥാന കമ്മറ്റി

Jun 12, 2024 - 10:07
 0
കണ്ണംപടി ട്രൈബൽ ഹൈസ്കൂൾ ഒരു വർഷത്തേക്ക് ഏറ്റെടുത്ത്  കെ.എസ്.സി(എം) സംസ്ഥാന കമ്മറ്റി
This is the title of the web page

കേരള കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എംപിയുടെ നിർദ്ദേശാനുസരണം ഒരു വർഷക്കാലത്തേക്ക് കണ്ണംപടി ട്രൈബൽ ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും കെ.എസ്.സി (എം) സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുന്നതിൻ്റെ ഉദ്ഘാടനം മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകിക്കൊണ്ട് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അലക്സ് കോഴിമല നിർവഹിച്ചു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കെ.എസ്സ്.സി(എം) സംസ്ഥാന പ്രസിഡണ്ട് ബ്രൈറ്റ് വട്ടനിരപ്പേൽ അധ്യക്ഷനായി യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് മുഖ്യപ്രഭാഷണം നടത്തി. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികളും ആയി കെ.എസ്.സി(എം) മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു. എല്ലാമാസവും വിദ്യാർത്ഥികൾക്ക് സ്പോക്കൺ ഇംഗ്ലീഷിന്റെ ക്ലാസ് അടക്കമുള്ള പ്രവർത്തനങ്ങളുമായാണ് കെ.എസ്.സി(എം) മുന്നോട്ടു പോകുക.

കെ.എസ്.സി (എം) ഇടുക്കി ജില്ലാ പ്രസിഡണ്ട് ആകാശ് ഇടത്തിപ്പറമ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോഷൻ ചുവപ്പുങ്കൽ ,സിജോ ഡാനിയൽ ,റിൻ്റോ തോപ്പിൽ നേതാക്കളായ ജോൺ തോമസ് ,ശരൺ സജി ,ടോമി പകലോമറ്റം ,ജോമോൻ പൊടിപാറ, ലാൽ ഉപ്പുതറ,അഭിലാഷ് മാത്യു ,ജോമോൻ വെട്ടിക്കാല ,റിനു മാത്യു,വർഗീസ് പി കെ എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow