വനപാലകർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ സരുൺ സജി ബോധിപ്പിച്ച പരാതി പിൻവലിച്ചത് ഭയന്നിട്ടാണെന്ന് അഭിഭാഷകരായ അഡ്വ:ഷൈൻ വർഗീസ്, അഡ്വ:ഷൈജു സേവ്യർ., അഡ്വ: ദിലീപ് തോമസ് എന്നിവർ പറഞ്ഞു

Jun 12, 2024 - 10:58
 0
വനപാലകർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ സരുൺ
സജി ബോധിപ്പിച്ച പരാതി പിൻവലിച്ചത് ഭയന്നിട്ടാണെന്ന് അഭിഭാഷകരായ അഡ്വ:ഷൈൻ വർഗീസ്, അഡ്വ:ഷൈജു സേവ്യർ., അഡ്വ: ദിലീപ് തോമസ് എന്നിവർ പറഞ്ഞു
This is the title of the web page

കാട്ടിറച്ചി കടത്തി എന്നാരോപിച്ച് സരുൺ സജിക്കെതിരെ വനപാലകർ രജിസ്റ്റർ ചെയ്‌ത കേസ് കളളക്കേസ് ആണെന്നും, ഈ കേസ് പ്രകാരം പരാതിക്കാരനെ കോടതി റിമാൻഡ് ചെയ്‌തതിൽ ജയിൽവാസം അനുഭവിച്ചതിൻ്റെ നഷ്ടപരിഹാരമായി മുപ്പത്തിയഞ്ച് ലക്ഷം രൂപ വനപാലകരിൽ നിന്നും ലഭിക്കുന്നതിന് മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിയാണ് മൂന്നാറിൽ വച്ച് നടന്ന മനുഷ്യാവകാശ കമ്മീഷൻ്റെ സിറ്റിംഗിൽ പരാതിക്കാരൻ പിൻവലിച്ചത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സരുൺ സജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സരുൺ സജിയെ ക്രോസ് വിസ്‌താരം നടത്തുവാൻ അവസരം നൽകണമെന്ന് കമ്മീഷൻ മുമ്പാകെ അഭിഭാഷകർ ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് പരാതിക്കാരൻ കേസ് പിൻവലിച്ചത്.ഒരു റിട്ടേർഡ് പോലീസ് ഉദ്യോഗസ്ഥനും, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും, ചില തൽപരകക്ഷികളും കൂടിയാണ് സരുൺ സജിയെ ഇപ്രകാരം ഒരു വ്യാജപ്പരാതി മനുഷ്യാവകാശ കമ്മീഷനിൽ കൊടുപ്പിച്ചത്. 

സരുൺ സജിയും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും, റിട്ടേർഡ് പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും, കോൾ ലിസ്റ്റും പരിശോധിക്കണമെന്ന് എതൃകക്ഷികളായ വനം വകുപ്പ് ഉദ്യോഗസ്ഥർ അഭിഭാഷകർ മുഖേന കമ്മീഷനോട് അപേക്ഷിച്ചിരുന്നു. 

ഇത് പരിശോധിക്കുവാൻ ഇടയായാൽ സത്യാവസ്ഥ പുറത്തുവരുമെന്ന് ഇവർ ഭയപ്പെടുന്നതു കൊണ്ട് ആണ് കേസ് നിരുപാധികം പിൻവലിച്ചതെന്ന് അഭിഭാഷകർ പറഞ്ഞു.കൂടാതെ സരുൺ സജിയെ റിമാൻഡ് ചെയ്യുന്നതിന് അപേക്ഷ കൊടുത്ത ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥനെ കക്ഷി ചേർക്കാതെയാണ് സരുൺ സജി പരാതി കൊടുത്തത്. പരാതിക്കാരനെ റിമാൻഡിൽ പാർപ്പിച്ചതിന് നഷ്ടപരിഹാരമായാണ് മുപ്പത്തിയഞ്ച് ലക്ഷം രൂപ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്.

റിമാൻഡ് ചെയ്യുവാൻ കാരണക്കാരനായ അസിസ്റ്റൻ്റ്. വൈൽഡ് ലൈഫ് പ്രിസർവേഷൻ ഓഫീസറെ ആവശ്യകക്ഷിയായി പരാതിയിൽ കക്ഷി ചേർക്കണമെന്ന് എതൃകക്ഷികൾ മനുഷ്യാവകാശ കമ്മീഷനോട് അപേക്ഷിച്ചിരുന്നു.ഈ ഉദ്യോഗസ്ഥനെ എതൃകക്ഷി ഭാഗത്ത് ഉൾപ്പെടുത്തുവാൻ മനുഷ്യാവകാശ കമ്മീഷൻ നടപടികൾ ആരംഭിച്ചുവരവെയാണ് ആകസ്‌മികമായി സരുൺ സജി പരാതി പിൻവലിച്ചത്.

കുറ്റകൃത്യം കണ്ടു പിടിച്ച നിരപരാധികളായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജ പരാതിയാണ് പരാതിക്കാരൻ നൽകിയതെന്നും അഭിഭാഷകർ പറഞ്ഞു. വനം വകുപ്പ് ഫോറസ്റ്റർ അനിൽകുമാർ, മറ്റ് കീഴ് ഉദ്യോഗസ്ഥരായ ലെനിൻ, ജിമ്മി,മോഹനൻ, ജയകുമാർ, സന്തോഷ്' എന്നീ എതൃകക്ഷികൾക്കു വേണ്ടി അഭിഭാഷകരായ അഡ്വ:ഷൈൻ വർഗീസ്, അഡ്വ:ഷൈജു സേവ്യർ.കെ,അഡ്വ: ദിലീപ് തോമസ് എന്നിവരാണ് മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ ഹാജരായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow