മാങ്കുളം മുപ്പത്തിമൂന്നിന് സമീപം ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മാങ്കുളം മുപ്പത്തിമൂന്നിന് സമീപം ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പാറേക്കുടിയിൽ തങ്കച്ചൻ അയ്യപ്പനാണ് (55) മരിച്ചത്.വീടിനോട് ചേർന്നുള്ള ഷെഡിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്.മൃതദേഹം കത്തിക്കരിഞ്ഞനിലയിലാണ്.പ്രദേശവാസികളിൽ ഒരാൾ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറം ലോകമറിയുന്നത്.മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.മാങ്കുളം പോലീസ് ഔട്ട് പോസ്റ്റിൽ നിന്നും പോലീസെത്തി തുടർ നടപടി സ്വീകരിച്ച് വരുന്നു.

