കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന മൈക്രോ ക്രഡിറ്റ് വായ്‌പ്പാ പദ്ധതിയുടെ വിതരണ ഉത്ഘാടനം ശാന്തൻപാറയിൽ നടന്നു
കുടുംബശ്രീ അയൽക്കൂട്ടങ്ങളിലൂടെ സ്ത്രി ശാക്‌തികരണം ലക്‌ഷ്യമിട്ടാണ് കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.അമിത പലിശക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചു കടക്കെണിയിൽ വീഴുന്ന കർഷക കുടുംബങ്ങളെ സംരക്ഷിക്കുക,സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള സാമ്പത്തിക സഹായം നൽകുക,ഗ്രാമീണ സ്ത്രികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുക,പുതിയ സംരഭങ്ങൾക്ക് തുടക്കം കുറിക്കുക തുടങ്ങിയ ലഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് വർഡുകളിലെ തെരഞ്ഞെടുത്ത 19 കുടുംബശ്രീകൾക്കാണ് ഒരു കോടി 71 ലക്ഷം രൂപ വിതരണം ചെയ്‌തത്.
5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപവരെയാണ് ഓരോ കുടുംബ ശ്രീ യൂണിറ്റുകൾക്കും നൽകി വരുന്നത്.നാല് ശതമാനം പലിശ നിരക്കിൽ മൂന്നു വർഷം കൊണ്ട് തുക തിരിച്ചടക്കണം ശാന്തൻപാറ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ് വായ്‌പ്പാ വിതരണ ഉത്‌ഘാടനം നിർവഹിച്ചു.
മുന്നണി ധാരണപ്രകാരം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപെട്ട ജിഷാ ദിലീപിന് ചടങ്ങിൽ സ്വികരണം നൽകി.ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗ്ഗിസ്,സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി വി ഷാജി,ഗ്രാമപഞ്ചായത്ത് മെമ്പർ എം ഹരിചന്ദ്രൻ, സി ഡി എസ് ചെയർപേഴ്സൺ ശ്യാമള ബാലൻ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ റംഷാദ് ,സേനാപതി ശശി, കുടുംബശ്രീ മെമ്പർ സെക്രട്ടറി എം എസ് സിദ്ധിഖ്,കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.