കേരള പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിൽ വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളുടെ ഭാഗമായി പതിനാറാംകണ്ടം ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു

Jun 10, 2024 - 12:08
 0
കേരള പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിൽ വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളുടെ ഭാഗമായി പതിനാറാംകണ്ടം ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു
This is the title of the web page

കേരള പോലീസ് അസോസിയേഷന്റെ 38-ാം മത് ഇടുക്കി ജില്ലാ സമ്മേളനമാണ് ജൂൺ 20ന് കട്ടപ്പനയിൽ നടക്കുന്നത് സമ്മേളനത്തിന് മുന്നോടിയായി ജില്ലയുടെ വിവിധ മേഖലകളിൽ പോലീസ് അസോസിയേഷൻ അംഗങ്ങൾ പങ്കെടുക്കുന്ന കായിക മത്സരങ്ങൾ സംഘടിപ്പിക്കുക പതിവാണ്. മത്സരങ്ങളിൽ ആദ്യ ഇനമായി വോളിബോൾ മത്സരം സംഘടിപ്പിച്ചു. പതിനാറാംകണ്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ കട്ടപ്പന ഡിവൈഎസ്പി ബേബി പി.വി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ വിവിധ സബ് ഡിവിഷനുകളുടെ നേതൃത്വത്തിലും പോലീസ് ഹെഡ് ക്വാർട്ടേഴ്സിന്റെ നേതൃത്വത്തിലുമായി അഞ്ച് ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.ഫൈനൽ മത്സരത്തിൽ ഇടുക്കി സബ് ഡിവിഷനും ഇടുക്കി ഹെഡ് ക്വാർട്ടേഴ്സും തമ്മിൽ നടന്ന മൂന്ന് കളികളിൽ രണ്ട് കളികൾ വിജയിച്ചു കൊണ്ട് ഇടുക്കി സബ്ഡിവിഷൻ ട്രോഫി കരസ്ഥമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മത്സരങ്ങൾക്ക് ശേഷം വൈകിട്ട് നടന്ന ചടങ്ങിൽ മുരിക്കാശ്ശേരി സബ് ഇൻസ്പെക്ടർ കെ ഡി മണിയൻ ഒന്നാം സമ്മാനവും പോലീസ് അസോസിയേഷൻ സെക്രട്ടറി മനോജ് കുമാർ രണ്ടാം സമ്മാനവും ഏറ്റവും നല്ല കളിക്കാരനുള്ള ട്രോഫി സ്കൂൾ പിടിഎ പ്രസിഡണ്ട് ബിജോ ജോസും വിജയികൾക്ക് നൽകി. അസോസിയേഷൻ സെക്രട്ടറി മനോജ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പോലീസ് അസോസിയ പ്രസിഡണ്ട് അനീഷ് കുമാർ, പി ടി എ പ്രസിഡണ്ട് ബിജോ ജോസ്, ഭാരവാഹികളായ, ഷാഹിദ്, രതീഷ് എന്നിവരും പങ്കെടുത്തു സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow