പതിമൂന്ന് വര്‍ഷം മുമ്പ് അപകടത്തില്‍ മരണമടഞ്ഞ സഹപ്രവര്‍ത്തകന്റെ ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി സഹപ്രവര്‍ത്തകര്‍

Jun 10, 2024 - 08:22
 0
പതിമൂന്ന് വര്‍ഷം മുമ്പ് അപകടത്തില്‍ മരണമടഞ്ഞ സഹപ്രവര്‍ത്തകന്റെ ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി സഹപ്രവര്‍ത്തകര്‍
This is the title of the web page

ചേറ്റുകുഴിക്ക് സമീപം ടിപ്പര്‍ ലോറിയില്‍ മണല്‍ കയറ്റുന്നതിനിടയിലുണ്ടായ അപകടത്തിലാണ് കമ്പംമെട്ട് അച്ചക്കട സ്വദേശി താണ്ടാശ്ശേരില്‍ T G സാജന്‍ മരണമടഞ്ഞത്.കട്ടപ്പനമേഖലയില്‍ സ്വകാര്യബസ് ജീവനക്കാരനായിരുന്നു സാജന്‍.സാജന്റെ പതിമൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ഉദ്ഘാടനം ചെയ്തു.

ബസ് ജീവനക്കാരന്‍ എന്നതിലുപരി സമൂഹത്തിലെ വിവിധ തലങ്ങളില്‍ വ്യക്തിപരമായ ബന്ധം വളര്‍ത്തി സൂക്ഷിച്ച സാജന്റെ ഓര്‍മ്മകള്‍ ഇന്നത്തെ ബസ് തൊഴിലാളികള്‍ക്ക് മാതൃകയാണ്. അകാലത്തില്‍ മണ്‍മറഞ്ഞ സഹപ്രവര്‍ത്തകരുടെ സ്മരണകള്‍ നിലനിര്‍ത്തുവാനും അവരുടെ കുടുംബങ്ങളെ ചേര്‍ത്ത് നിര്‍ത്തുവാനുമുള്ള പദ്ധതികള്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും പ്രസാദ് വിലങ്ങുപാറ പറഞ്ഞു.കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടികളിലും പുഷ്പാര്‍ച്ചനയിലും നിരവധി ബസ് ജീവനക്കാര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഭാരവാഹികളായ ശ്രീകാന്ത് രവീന്ദ്രന്‍ , മോന്‍സി C., ബിജു P V , ബാബു T . U , രാജേഷ് K G, രഞ്ജിത്ത് P .T , ചന്ദ്രശേഖരന്‍ , ബിജു ചാക്കോ , ജോയല്‍ P ജോസ് , ഷിബു ജോര്‍ജ്ജ് എന്നിവര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow